വ്യത്യസ്തമായ ഒരു ത്രില്ലർ ശൈലി പരീക്ഷിക്കുന്ന മലയാള ചിത്രമാണ് Cold Case. വളരെയധികം സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും കഥയിലെയും, തിരക്കഥയിലെയും, എഡിറ്റിങ്ങിലെയും പോരായ്മകൾ ഒരു ശരാശരി സിനിമാനുഭവത്തിലേയ്ക്ക് ചിത്രത്തെ തള്ളിവിടുന്നുണ്ട്. സിനിമ തുടക്കത്തിലെ നല്കുന്ന പ്രതീക്ഷ പിന്നീട് കാത്തുസൂക്ഷിക്കാൻ കഴിയാതെ വന്നത് പ്രേക്ഷകരെ നിരാശരാക്കുന്നു . സിനിമ ഒരേ സംഭവത്തെ തന്നെ, കേസ് അന്വേഷണത്തിലുടെയും, അതേ പോലെ തന്നെ ഹോറർ, പാരാനോർമൽ സംഭവങ്ങളുടെ പശ്ചാത്തലത്തിലും സമീപിക്കുന്നു. പൃഥ്വിരാജിന്റെ സത്യജിത്ത് എന്ന സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ, തെളിവുകളുടെ ബലത്തിൽ കേസ് അന്വേഷണം നടത്തുമ്പോൾ, അതിഥി ബാലന്റെ മേഥ എന്ന ടിവി പ്രോഗ്രാം അവതാരിക തന്റെ പുതിയ വാടക വീട്ടിൽ അനുഭവപെടുന്ന അസാധാരണ സംഭവങ്ങളുടെ ചുവട് പിടിച്ച് ഇതേ സംഭവത്തിലെയ്ക്ക് എത്തുന്നു. സിനിമ ആരംഭിക്കുന്നത് കായലിൽ നിന്ന് ഒരു ക്യാരിബാഗിൽ നിന്ന് ലഭിക്കുന്ന ഒരു തലയോട്ടിയിൽ നിന്നാണ്, ചില രാഷ്ട്രീയ സമ്മർദ്ദങ്ങളാൾ ഒരു സ്പെഷ്യൽ അന്വേഷണ സംഘത്തിന് കേസ് കൈമാറുന്നു. ഇതേസമയം മേദ തന്റെ കുട്ടിയുമൊത്ത് താമസിക്കാൻ ഒരു ഒരു വീട് അന്വ...
about movies, lifestyle, books