Skip to main content

Posts

Showing posts with the label Nizhal

Nizhal Movie Review : ചാറ്റൽമഴ പോലെ ഒരു ത്രില്ലർ

 കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ ഇന്ന് ഒടിടി (OTT) യിൽ ലഭ്യമായി. Amazon prime- ലും  Simply south എന്നി രണ്ട് പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. തീയേറ്ററുകളിൽ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു എന്നതിനാൽ ഓൺലൈൻ റിലീസ് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ റിവ്യൂ എന്നതിലുപരി, സിനിമ കണ്ട അനുഭവം എന്നി നിലയിലാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ചിത്രം ഇന്ന് റിലീസ് ആകും എന്ന് അറിയാമിരുന്ന കൊണ്ട് രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ഉടനെ ആമസോൺ പ്രൈംമിൽ ചെന്ന് സിനിമ വന്നോ എന്ന് നോക്കുകയായിരുന്നു.  അപ്പോൾ തന്നെ സിനിമ കാണാൻ തുടങ്ങി തുടക്കം പതിയെ ആയിരുന്നു എങ്കിലും ആവശ്യത്തിന് നിഗൂഢതയുടെ കണികകൾ അവശേഷിപ്പിച്ചിരുന്നു. ആദ്യത്തെ കുറച്ചധികം നേരം നായക കഥാപാത്രമായ ജോൺ ബേബിയെയും അയാളുടെ സുഹൃത്തിനെയും അയാളുടെ ഭാര്യയെയും അവതരിപ്പിക്കാൻ എടുക്കുന്നു. ഇവർ സിനിമയിലുടനീളം കഥയോട് ചേർന്ന് പോകുന്നവരാണ്. സിനിമയിൽ കഥാപാത്രങ്ങളുടെ എണ്ണം കുറവാണ് എങ്കിലും അവർക്കെല്ലാവർക്കും ആവശ്യത്തിന് സ്ക്രീൻ പ്രസൻസ് സംവിധായകൻ നല്കുന്നുണ്ട്. നായക കഥാപാ...