ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളുടെ വാർത്തയും ചർച്ചകളുമാണല്ലോ ഇന്നത്തെ പ്രധാന വേഷത്തിൽ വിഷയം. എന്താണ് ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളെന്നും? എന്താണ് ഇപ്പോഴുണ്ടായ ആക്രമണങ്ങളെന്നും? അതിന്റെ പിന്നിലെ കാരണങ്ങൾ എന്നും ഏറ്റവും ചുരുക്കത്തിലും, ചരിത്രത്തിന്റെ കാഠിന്യം ഇല്ലാതെയും... ലളിതമായ ഭാഷയിലൂടെ നിങ്ങൾക്ക്. ഒരു ഒരു സംഗ്രഹ രൂപം , മലയാളത്തിൽ നല്കാനാണ് ശ്രമിക്കുന്നത്. നമ്മുക്ക് പുതിയ സംഭവവികാസങ്ങളിൽ നിന്ന് പിറകിലേക്ക് പോകാം. ഇപ്പോഴത്തെ ആക്രമണങ്ങൾ തുടങ്ങുന്നത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. അതായത് കഴിഞ്ഞ വെള്ളിയാഴ്ച, അത് റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു. കിഴക്കൻ ജറുസലേമിലെ ആൽ-അക്സ പള്ളിയിൽ (മുസ്ലിംകളുടെ മൂന്നാത്തെ പുണ്യസ്ഥലമായി കാണുന്ന പള്ളിയാണത്) വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധ സമ്മേളനം നടത്തിയവരെ ഇസ്രായേൽ പോലീസ് ആക്രമണം അഴിച്ചു വിട്ടു. റബർ ബുള്ളറ്റ് കൊണ്ട് ആണെങ്കിലും മൂന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സമ്മേളനം നടക്കാൻ കാരണം എന്നത് കിഴക്കൻ ജറുസലേമിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളെ, ഇസ്രായേൽ കുടിയൊഴിപ്പിച്ചതിനെ
about movies, lifestyle, books
Comments
Post a Comment