ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളുടെ വാർത്തയും ചർച്ചകളുമാണല്ലോ ഇന്നത്തെ പ്രധാന വേഷത്തിൽ വിഷയം.
എന്താണ് ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളെന്നും? എന്താണ് ഇപ്പോഴുണ്ടായ ആക്രമണങ്ങളെന്നും?
അതിന്റെ പിന്നിലെ കാരണങ്ങൾ എന്നും
ഏറ്റവും ചുരുക്കത്തിലും, ചരിത്രത്തിന്റെ കാഠിന്യം ഇല്ലാതെയും...
ലളിതമായ ഭാഷയിലൂടെ നിങ്ങൾക്ക്. ഒരു ഒരു സംഗ്രഹ രൂപം , മലയാളത്തിൽ നല്കാനാണ് ശ്രമിക്കുന്നത്.
നമ്മുക്ക് പുതിയ സംഭവവികാസങ്ങളിൽ നിന്ന് പിറകിലേക്ക് പോകാം.
ഇപ്പോഴത്തെ ആക്രമണങ്ങൾ തുടങ്ങുന്നത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. അതായത് കഴിഞ്ഞ വെള്ളിയാഴ്ച, അത് റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു.
കിഴക്കൻ ജറുസലേമിലെ ആൽ-അക്സ പള്ളിയിൽ (മുസ്ലിംകളുടെ മൂന്നാത്തെ പുണ്യസ്ഥലമായി കാണുന്ന പള്ളിയാണത്) വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധ സമ്മേളനം നടത്തിയവരെ ഇസ്രായേൽ പോലീസ് ആക്രമണം അഴിച്ചു വിട്ടു. റബർ ബുള്ളറ്റ് കൊണ്ട് ആണെങ്കിലും മൂന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിഷേധ സമ്മേളനം നടക്കാൻ കാരണം എന്നത് കിഴക്കൻ ജറുസലേമിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളെ, ഇസ്രായേൽ കുടിയൊഴിപ്പിച്ചതിനെ ചൊല്ലിയാണ്, കോടതി വിധി വരാനിരിക്കെയായിരുന്നു അത്.
മാത്രമല്ല മുൻ ദിവസങ്ങളിൽ ഇസ്രായേൽ പോലീസ് റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ചതും പ്രകോപനത്തിന് കാരണമായി.
തുടർന്ന് കലാപകലുഷിതമായ അന്തരീക്ഷത്തിലാണ്, ഇരു വിഭാഗങ്ങളും റോക്കറ്റ് ആക്രമണങ്ങൾ തുടങ്ങുന്നത്, ഇരു ഭാഗങ്ങളിലുമായി ജീവനുകൾ നഷ്ടപ്പെട്ടു, പാലസ്തീനാണ് ഏറ്റവും കൂടുതൽ ജീവഹാനി സംഭവിച്ചത്.
ഇനി കുറച്ച് ചരിത്രം പറയാതെ സംഘർഷങ്ങളുടെ കാരണം പറയാതെ വയ്യ...
ഓട്ടോമാൻ ഭരണസംവിധാനത്തിന് കീഴിലായിരുന്നു പ്രാചീന
പലസ്തീൻ , ഒന്നാം ലോകമഹായുദ്ധം വരെ ഇത് അങ്ങനെ തുടർന്നു,. അറബ് മുസ്‌കളും ക്രിസ്ത്യാനികളും ജൂതരും ഉള്ള ഒരു പ്രദേശമായിരുന്നു അത്.
ആ കാലഘട്ടത്തിൽ തന്നെയാണ് ആണ് യൂറോപ്പിൽ ആയി പലയിടങ്ങളിലായി ചിതറിപ്പോയി പോയ ജൂതന്മാർക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം എന്ന ചിന്തയുമായി സയനിന്റ് ഗ്രൂപ്പുകൾ വരുന്നത് (Zionist organizations) .
ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ജൂതദേശീയ വാദത്തെയാണ് സയൻണിസം എന്ന് പറയുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഓട്ടോമാൻ സാമ്രാജ്യം തകരുകയും അവിടെ ബ്രിട്ടീഷ് റൂൾ വരികയും ചെയ്തു, മഹായുദ്ധകാലത്ത് തന്നെ എന്നെ ജൂതന്മാർക്ക് ഒരു രാഷ്ട്രമായി നൽകാമെന്ന് ഒരു ഉടമ്പടി ബ്രിട്ടീഷുകാർ ഉണ്ടാക്കിയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിൻറെ പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറ്റവും ചെയ്തു തുടങ്ങി. അതുവരെ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്ന പ്രദേശത്ത് സംഘർഷങ്ങൾ ഉണ്ടാകാൻ തുടങ്ങി.
ബ്രിട്ടീഷുകാർ തങ്ങളുടെ തനത് DIVIDED and RULE തന്ത്രം ഇവിടെയും പ്രയോഗിച്ചിരുന്നു.
ജർമനിയിലെ നാസികളുടെ ജൂത വേട്ടയും പാലസ്തീനിലേക്ക് ജൂതന്മാരുടെ കുടിയേറ്റത്തിന് വേഗം കൂട്ടി.
ബ്രിട്ടീഷുകാർക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാനായില്ല, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നപ്പോൾ ഈ പലസ്തീൻ പ്രശ്നം അവർ ഐക്യരാഷ്ട്രസംഘടന കൈമാറി,
പലസ്തീനിലെ രണ്ട് രാജ്യമായീ മുസ്ലീങ്ങൾക്കായി പലസ്തീനും ജൂതന്മാർക്ക് ആയി ഇസ്രായേലും, ജറുസലേമിനെ ഒരു ഇൻറർനാഷണൽ സിറ്റി എന്ന രീതിയിലുള്ള ഒരു പ്ലാൻ ആണ് ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വെച്ചത് എന്നാൽ ഇത് സ്വീകാര്യമായിരുന്നില്ല.
പക്ഷേ ഇസ്രായേൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക തന്നെ ചെയ്തു.
1948 -ൽ ഇസ്രായേലുംം അറബ് രാജ്യങ്ങളുമായി യുദ്ധം പുറപ്പെട്ടു,
യുദ്ധത്തിൽ ഇസ്രായേൽ ജയിക്കുകയും
യു എൻ പദ്ധതിയിൽ പറഞ്ഞതിനെ ക്കാൾ കൂടുതൽ ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു , ഈ പ്രദേശങ്ങളിലെ പലസ്തീനികൾക്ക് അവരുടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു.
വീണ്ടും 1967 മറ്റൊരു ഇതുംകൂടി ഉണ്ടാക്കുന്നവർ രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിൽ.
ഇത് six day war എന്ന് അറിയപ്പെടുന്നു.
ആറ് ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേൽ ഏകപക്ഷീയമായ വിജയിക്കുകയും, കിഴക്കും ജെറുസലേമും ഗാസയും അടക്കമുള്ള പ്രദേശങ്ങൾ കൈയടക്കുകയും ചെയ്തു.
യുദ്ധങ്ങളിലൂടെ പടിഞ്ഞാറൻ ജെറുസലേം കിഴക്കൻ ജെറുസലവും , ഗാസയും, വെസ്റ്റ് ഹാം കൈയടക്കിയ
ഇസ്രായേൽ ഇന്നും അവ വിട്ടു നല്കിയിട്ടില്ല.
കിഴക്കൻ ജറൂസലേം പോലുള്ള പലസ്തീൻ പ്രദേശങ്ങളിൽ പോലും ഇസ്രായേൽ ജൂതന്മാരെ കൊണ്ട് പാർപ്പിക്കുകയും അവിടെ ജൂത സെറ്റിൽമെന്റുകൾ സ്ഥാപിക്കുകയും ചെയ്തു, കിഴക്കൻ ജറുസലേമിൽ ഫലസ്തീനികൾക്ക് താമസിക്കാൻ സൗകര്യം നൽകിയെങ്കിലും അവിടം പൂർണമായും ഇസ്രായേൽ സൈന്യത്തിന്റെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്.
രണ്ടായിരത്തിനുശേഷം അവിടെ ഒരു കൂറ്റൻ മതിൽ തിരിച്ച് ജൂത പ്രദേശങ്ങളെയും പലസ്തീന് പ്രദേശങ്ങളെയും വേർതിരിക്കുന്ന ഒരു മനുഷ്യത്വരഹിതമായ പ്രവർത്തനം കൂടി ഇസ്രായേൽ ചെയ്തിരുന്നു.
ഈ കാലഘട്ടത്തിനിടയിൽ പല സമാധാന ശ്രമങ്ങൾ നടന്നെങ്കിലും പല സമാധാന ഉടമ്പടികൾ വന്നതെങ്കിലും പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഇസ്രായേലും അമേരിക്ക പോലുള്ള രാജ്യങ്ങൾ തയ്യാറാകാതെ വരികയും ചർച്ചകൾ വഴി മുട്ടകയുമായിരുന്നു. ( പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാൻ തയ്യാറായ ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ)
ഏറ്റവും ഒടുവിലായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒരു ഉടമ്പടി കൊണ്ടുവരികയും , അതിൻ പ്രകാരം ജെറുസലേമിനെ പൂർണമായും ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കണം എന്ന രീതിയിലുള്ള ഏകപക്ഷീയമായ ഒരു ഉടമ്പടിയാണ് എന്നത് കൊണ്ട് അതിന് പലസ്തീൻ തയ്യാറായില്ല.
ഇസ്രായേലിന്റ പാലസ്തീന്ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആയി ഉണ്ടായ ആദ്യ സംഘടനയാണ് PLO(people liberation organization)
ഇതിന്റെ നേതാവായിരുന്നു യാസർ അറഫാത്ത്. PLO സമാധാന ചർച്ചയ്ക്ക് തയ്യാറാകുകയും സമാധാന ഉടമ്പടികൾ ഉണ്ടാക്കാനും മുൻകൈ എടുക്കുകയും ചെയ്തിരുന്നു ഒരു സംഘടനയാണ് ഒരു താൽക്കാലിക ഗവൺമെന്റിന് രൂപീകരിക്കുകയും ചെയ്തിരുന്നു.
1980 കൾക് ശേഷമാണ് ഹമാസ് എന്ന സംഘടന രൂപപ്പെടുന്നത് .
PLO -ക്ക് വിരുദ്ധമായി ചർച്ചകളിലൂടെയോ സമാധാനത്തിലൂടെയോ പലസ്ഥീൻ രാഷ്ട്രം
സാധ്യമല്ല എന്ന് വിശ്വസിച്ചവരായിരുന്നു ഹമാസ്.
ഹമാസ് ഇസ്രായേൽ സൈന്യത്തിനെതിരെ നിരന്തരം ചാവേർ ആക്രമണങ്ങളും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു, ഇസ്രായേലിലെ തിരിച്ചടിയിൽ പലസ്തീനും ഹമാസും കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കുകയായിരുന്നു അതിൻറെ അനന്തരഫലം.
സ്വന്തം നാടോ സംസ്കാരവോ സ്വത്വബോധത്തെയോ സംരക്ഷിക്കാൻ കഴിയാത്ത ചൂഷണത്തിന് നിരന്തരം വിധേയരായിരുന്ന ഒരു സമൂഹമാണ് പലസ്തീൻ ജനത,
ഇസ്രായേലുമായി വ്യാപാര ,ആയുധക്കരാർ ഉണ്ടെങ്കിലും വാണിജ്യപരമായി നല്ല ബന്ധത്തിൽ ആയിരുന്നുവെങ്കിലും
ഇന്ത്യ എന്നും
ഐക്യപ്പെട്ടിരുന്നത് ചൂഷണത്തിന് വിധേയരായ,
മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ട പലസ്തീന് ജനതയ്ക്കൊപ്പമായിരുന്നു.( യാസർ അറഫാത്തും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇവിടെ കുറിക്കുന്നില്ല, സ്വയം പരിശോധിക്കാവുന്നതാണ്).
ഇസ്രായേൽ പാലസ്തീൻ സംഘർഷത്തെ ജൂത മുസ്ലിം സംഘർഷം, രണ്ട് മതങ്ങൾ തമ്മിലുള്ള സംഘർഷം, എന്ന രീതിയിൽ മാത്രം സമീപിക്കരുത്, അതിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും,
രാഷ്ട്രീയ വശങ്ങളെക്കുറിച്ചും കൂടി മനസ്സിലാക്കിവേണം നമ്മൾ ഈ കാര്യത്തി നോട് പ്രതികരിക്കുവാൻ, ഭൂമിക്കു വേണ്ടിയുള്ള യുദ്ധം, അധിനിവേശത്തിനെതിരായ പ്രതിരോധവും, മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ കാര്യങ്ങളെക്കുടി നമ്മൾ പരിഗണികേണ്ടതുണ്ട്.
യുദ്ധങ്ങളും ആക്രമണങ്ങളും ആത്യന്തികമായി ആർക്കും വിജയം നൽകുന്നില്ല, മരണങ്ങൾ ഏത് ഭാഗത്താണെങ്കിലും അത് വേദനാജനകമാണ്,
എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ വേണ്ട നടപടികളാണ് ആവശ്യം, ആരുടെയും പക്ഷം പിടിക്കലല്ല
Comments
Post a Comment