പ്രിയപ്പെട്ട ജൂഡ് ആന്തണി ജോസഫ് താങ്കൾക്ക് കൈയ്യടികൾ.
ലോക്ക്ഡൗൺ കാലത്ത് മനസ്സിൽ കഥയുണ്ടോ എന്ന് ചോദിച്ചു ജൂഡ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു, അതിന് ആയിരത്തിലധികം മറുപടികൾ ലഭിച്ചിരുന്നു. അതിൽ തിരഞ്ഞെടുത്തു മാറ്റി വച്ച കഥാകൃത്തുക്കളിൽ ഒരാളായ ഡോ: അക്ഷയ് ഹരീഷിന്റെ കഥയാണ് SARA'S. എന്ന സിനിമ ആയത്.
കഥാകൃത്തും സംവിധായകനും അഭിനന്ദനമർഹിക്കുന്നത് അവർ തിരഞ്ഞെടുത്ത ആ പ്രമേയത്തിനാണ്.
സിനിമയിൽ പല പോരായ്മകൾ കാണുമെങ്കിലും, ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്ക് ആദ്യമായിയാണ് സിനിമ ആയി വരുന്നത് എന്ന് തോന്നുന്നു (മറ്റേതെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി രേഖപ്പെടുത്തുക)
അമ്മയാകുക , പ്രസവിക്കുക എന്നത് സ്ത്രീയുടെ തീരുമാനമാണ് എന്നത് ഇന്നും അംഗീകാരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഉദാഹരണത്തിന്
കുറച്ചു നാളുകൾക്ക് മുമ്പ് വനിത ശിശു വികസന വകുപ്പ് ( Women and child development department kerala) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ , അമ്മ ആകണമോ എന്നുള്ളത് സ്ത്രീകളുടെ തീരുമാനമാണ്.. അതിനെ അംഗീകരിക്കാത്തവരോട് വേണ്ട വിട്ടു വീഴ്ച എന്നൊരു പോസ്റ്റ് ഇട്ടിരുന്നു.
അതിന്റെ താഴ്ത്തെ കമന്റ് ബോക്സിൽ മുമ്പ് സൂചിപ്പിച്ച സമൂഹത്തിന്റെ പ്രതിബിംബം കാണം.
ഒരു പക്ഷെ നാളെ തൊട്ട് ഈ സിനിമയ്ക്ക് എതിരെയും പോസ്റ്റുകളും കമന്റുകളും വന്നേക്കാം...
അത് കൊണ്ടാണ് ആദ്യമേ സംവിധാനയകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സിനിമയിലെയ്ക്ക് വന്നാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സാറയുടെ കഥയാണ്.
നഗരത്തിൽ ജീവിക്കുന്ന നിറയെ സ്വപ്നങ്ങളുള്ള അതിനായി പരിശ്രമിക്കുന്ന ഒരു ഇരുപത്തഞ്ചു വയസ്സുകാരി. കൊച്ച് കുട്ടികളെ സാറാ ഇഷ്ടപ്പെടുന്നില്ല, അവരുമായി തനിക്ക് adjust ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിരുന്ന സാറാ , തനിക്ക് കുട്ടികൾ വേണ്ട എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
അതേ പോലെ തന്നെ മറ്റൊരാളെ സാറാ കണ്ടെത്തുന്നു അയാളുമായി വേഗം അടുക്കുന്നു. വിവാഹത്തിന് ഒരുങ്ങിയിരുന്നുമില്ലെങ്കിലും എല്ലാം പഴയത് പോലെ ആയിരിക്കും എന്ന ഉറപ്പിൽ വിവാഹം ചെയ്യുന്നു. അവൾ തന്റെ സ്വപ്നത്തിന് പിന്നെ തന്നെ പോകുന്നു. അത് കൈപ്പിടിയിൽ എത്തുന്ന സന്ദർഭത്തിൽ അപ്രതീക്ഷിതമായി സാറാ ഗർഭിണിയാകുന്നു.
തന്റെ പഴയ തീരുമാനത്തിൽ നിന്ന് ഇളകുന്ന ഭർത്താവും, ഇതറിഞ്ഞ സന്തോഷിക്കുന്ന കുടുംബത്തിനും ഇടയിൽ സാറാ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും.
ഒടുവിൽ അവൾ ഇതെല്ലാം മറി കടന്ന് തന്റെ സ്വപ്നം തന്നെ നേടുന്നതാണ് സിനിമ.
കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ചിത്രീകരിച്ച സിനിമയിൽ അധികം കഥാപാത്രങ്ങൾ ഇല്ലെങ്കിലും ഉള്ളവരെല്ലാം തന്നെ ഭേദപ്പെട്ട പ്രകടനങ്ങൾ തന്നെയാണ് നടത്തിയത്. അന്ന ബെനും (Anna Benn) സണ്ണി വെയ്നും (Sunnywane) , ധന്യവർമയും, സിദ്ദിഖും( Siddique) കഥാപാത്രങ്ങളോട് നീതി പുലർത്തി.
ഇതിൽ മല്ലിക സുകുമാരന്റെ പ്രകടനം പ്രത്യേക പരാമർശം അർഹിക്കുന്നു.. വളരെ പരിചിതമായ സാഹചര്യങ്ങൾ തന്നെ കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ടാകാം.
സിനിമയിൽ ഉടനീളം പാട്ടുകളുമുണ്ട് , ചില ഗാനങ്ങൾ മികച്ചവയാണ്.
നല്ല പ്രമേയം ആണെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ അത്ര മികവിലേയ്ക്ക് ഉയരുന്നില്ല, രണ്ടാം പകുതിയിലാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു ഭാഗങ്ങൾ വരുന്നത് , അവിടെ എളുപ്പത്തിൽ ക്ലൈമാക്സിലേക്ക് എത്തിച്ച പോലെ തോന്നി. എല്ലാ പ്രശ്നങ്ങളെയും രണ്ട് സംഭാഷണങ്ങൾ കൊണ്ട് പരിഹരിക്കാനാണ് സംവിധായകൻ തീരുമാനിച്ചത് , അവിടെ. കുറച്ചു കൂടി ക്രിയേറ്റീവ് ആയി എന്തെങ്കിലും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ആക്കാമായിരുന്നു.
മലയാള സിനിമ ഇപ്പോ സിദ്ദിഖിനെ ഒരു Problem solver ആയിട്ട് വല്ലാണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നു...
സാറാ എന്ന കഥാപാത്രത്തിന് കൂടുതൽ ആഴം നല്കാൻ ആയിരിക്കണം സാറയുടെ സ്കൂൾ കാലം ഓക്കേ കാണിക്കാൻ ശ്രമിക്കുന്നത് , എന്നാൽ അത് അത്രത്തോളം കഥയ്ക്ക് അവശ്യഘടകമായി തോന്നിയില്ല..
ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും, ഏറ്റവും ലളിതമായി, ശക്തമായ ഒരു വിഷയത്തെ അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. സംവിധായകനും അദ്ദേഹത്തിന്റെ ടീമിനും അഭിമാനിക്കാൻ വകയുണ്ട്.
Sara's ധാരാളം പേര് കാണട്ടെ, ഈ വിഷയത്തെ കുറിച്ച് കൂടുതൽ പേര് സംസാരിക്കട്ടെ , ചിന്തിക്കട്ടെ.
Sara's malayalam movie review
Comments
Post a Comment