Twitter, Facebook തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ മേയ് 26 മുതൽ ഇന്ത്യയിൽ ബാൻ ചെയ്യുന്നു. !! എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ... 2021 ഫെബ്രുവരി 25 ആം തിയതി കേന്ദ്രസർക്കാർ പുറത്തിറങ്ങിയ ഭേദഗതി ചെയ്ത IT നിയമങ്ങൾ ( IT rules) 2021. പ്രകാരം മൂന്നു മാസമാണ് അതിലെ നിർശങ്ങൾ നടപ്പിലാക്കാൻ നൽകിയിരിക്കുന്ന സമയം. ആ മൂന്ന് മാസം എന്ന കാലാവധി അവസാനിക്കുന്ന ദിവസമാണ് മെയ് 25. എന്നാൽ ഇതുവരെ ഫേസക്ക് ട്വിറ്റർ എന്നിവ പോളിസിയെ അംഗീകരിച്ച റിപ്പോർട്ട് സർക്കാരിന് കൊടുത്തിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. എന്നാൽ മൂന്ന് മസത്തെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഇവരെ നിരോധിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സമയം നീട്ടി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം. സ്വാഭാവികമായിത്തന്നെ സമയം നീട്ടി നൽകാനാണ് സാധ്യത, ഇത്രയധികം കോടി ആൾക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഒറ്റരാത്രികൊണ്ട് നിരോധിക്കുക എന്ന സാഹസം സർക്കാർ കാട്ടിയേക്കില്ല. എന്താണ് പുതിയ പരിഷ്കാരങ്ങൾ? (What are the new IT rules) ഇന്ത്യയിലെ നിലവിലെ ഐടി ആക്റ്റ്/ നിയമങ്ങൾ പുതിയ ...
about movies, lifestyle, books