Skip to main content

Twitter, Facebook Ban !! : എന്താണ് സത്യാവസ്ഥ??

Twitter, Facebook തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ മേയ് 26 മുതൽ ഇന്ത്യയിൽ ബാൻ ചെയ്യുന്നു. !!

എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ...

2021 ഫെബ്രുവരി 25 ആം തിയതി കേന്ദ്രസർക്കാർ പുറത്തിറങ്ങിയ ഭേദഗതി ചെയ്ത IT നിയമങ്ങൾ ( IT rules) 2021. പ്രകാരം മൂന്നു മാസമാണ് അതിലെ നിർശങ്ങൾ നടപ്പിലാക്കാൻ നൽകിയിരിക്കുന്ന സമയം. 
ആ മൂന്ന് മാസം എന്ന കാലാവധി അവസാനിക്കുന്ന ദിവസമാണ് മെയ് 25.
എന്നാൽ ഇതുവരെ ഫേസക്ക് ട്വിറ്റർ എന്നിവ പോളിസിയെ അംഗീകരിച്ച റിപ്പോർട്ട് സർക്കാരിന് കൊടുത്തിട്ടില്ല.



അതിനാലാണ് ഇപ്പോൾ ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.

എന്നാൽ മൂന്ന് മസത്തെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഇവരെ നിരോധിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

സമയം നീട്ടി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം.

സ്വാഭാവികമായിത്തന്നെ സമയം നീട്ടി നൽകാനാണ് സാധ്യത, ഇത്രയധികം കോടി ആൾക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഒറ്റരാത്രികൊണ്ട് നിരോധിക്കുക എന്ന സാഹസം സർക്കാർ കാട്ടിയേക്കില്ല.

 എന്താണ് പുതിയ പരിഷ്കാരങ്ങൾ? (What are the new IT rules)


ഇന്ത്യയിലെ നിലവിലെ ഐടി ആക്റ്റ്/ നിയമങ്ങൾ പുതിയ കാലത്തെ സൈബർ ഇടങ്ങളിലേക്ക് അനുയോജ്യമല്ല എന്ന ചിന്തയിലാണ് പുതിയ പുതിയ ഐടി നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

ഇതിലെ ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. ( IT rules 2021 പൂർണ്ണ രൂപം ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് താഴെ ചേർക്കുന്നതാണ്)


ഇതിലെ പ്രധാന നിർദ്ദേശമാണ്, ഓരോ പ്ലാറ്റ്ഫോമിനും കൃത്യമായ പ്രശ്നപരിഹാര സെല്ലുകൾ...
നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ    സംബന്ധിച്ച് പരാതികൾ പരിഹരിക്കാനോ നൽകുവാനോ ശരിയായ സംവിധാനം മിക്ക പ്ലാറ്റ്ഫോമുകൾക്കും ഇല്ല.
ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഇത്തരം ഒരു നിർദ്ദേശം നൽകുന്നത്.

24മണിക്കൂറും ഉപഭോക്താക്കൾക്ക് ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ രൂപപ്പെടുത്തണം എന്നും ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അടങ്ങി നിരവധി നിർദ്ദേശങ്ങൾ കൂടി നല്കിയിട്ടുണ്ട്


മറ്റൊരു പ്രധാന നിർദ്ദേശമാണ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവരുടെ privacy policy .വെബ്സൈറ്റുകളിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം എന്നത്.

എല്ലാവർഷവും പ്രൈവസി പോളിസിയിൽ 
കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണമെന്നും
 നിർദ്ദേശിക്കുന്നു.

നിയമപരവായി സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ കൃത്യമായ വിവരങ്ങൾ നൽകണമെന്നും, തുടങ്ങി സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഇനി സാധാരണക്കാർ കൂടുതലായി ശ്രദ്ധിക്കണ്ട കാര്യങ്ങളുമുണ്ട്.

പ്രധാനമായി ഇനി കൂടുതലായി ദുരുപയോഗം ചെയ്യാൻ പോകുന്ന ഒരു വകുപ്പ്
Part II
 
(b) the rules and regulations, privacy policy or user agreement of the intermediary shall inform
the user of its computer resource not to host, display, upload, modify, publish, transmit,
store, update or share any information that,

ഇതിനു താഴെ നിരവധി ഉദാഹരണങ്ങളും കൊടുക്കുന്നുണ്ട്, അവയെല്ലാം ആവശ്യമായത് തന്നെയാണ് എന്നാൽ അതിലെ 8 മത്തെ പോയിന്റ് ഒന്ന് നോക്കി വെക്കുന്നത് നല്ലതാണ്.

(viii) threatens the unity, integrity, defence, security or sovereignty of India, friendly
relations with foreign States, or public order, or causes incitement to the commission
of any cognisable 

ഇത് ആവശ്യമായ കാര്യമാണെങ്കിലും ഇത് ഏതൊക്കെ തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് ഇപ്പോൾതന്നെ നമുക്ക് അറിയാവുന്നതാണ്.

സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹം ആകുന്ന കാലത്ത് അത്തരം പോസ്റ്റുകൾ കൂടി ഈ നിയമത്തിന് കീഴിൽ കൊണ്ടുവരാനുള്ള ഗൂഢാലോചന ഇതിൻറെ പിന്നിൽ ഇല്ലേയെന്ന്   സംശയിക്കേണ്ടിയിരിക്കുന്നു.

തീർച്ചയായും പുതിയ സൈബർ ഇടത്ത് കൃത്യമായ നിയമ പരിഷ്കാരങ്ങൾ വേണ്ടതാണ് എന്നതിൽ തർക്കമില്ല.

എന്നാൽ ഇന്നത്തെ ഏറ്റവും പ്രധാന പ്രശ്നം ആയ Data privacy എന്നതിനെക്കുറിച്ചുള്ള ശക്തമായ നിയമങ്ങൾ ഇതിലില്ല.
Privacy policy ഉപഭോക്താക്കൾക്ക് പ്രദർശിപ്പിക്കണം എന്ന് പറയുന്നതിലൂടെ തീരുന്നതല്ലല്ലോ പ്രശ്നം.

ഇതുപോലെതന്നെ ഒടിടി പ്ലാറ്റ്ഫോമുകൾ അടക്കമുള്ളതിനുള്ള നിർദ്ദേശങ്ങളും ഈ നിയമത്തിലുണ്ട്.

പരാതികൾ അറിയിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ വരുന്നതിന് സ്വാഗതം ചെയ്യാം..( എന്നാലും അവിടെ ആർക്കും പരാതി നൽകാനുള്ള അവസരം ഉണ്ട് എന്നത് ഇതിനെ ദുരുപയോഗം ചെയ്യാനുള്ള ഒരു മാർഗമാണ്)
Privacy policy കൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്ന നിർദ്ദേശവും നല്ലകാര്യം തന്നെ.

എന്നാൽ ഇത്തരം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള നിയമങ്ങളും..
പ്രധാന പ്രശ്നത്തെ അഭിമുഖീകരിക്കാത്ത
ഈ പരിഷ്കാരങ്ങളും ഇന്ത്യക്കാരുടെ സൈബർ ഇടങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പര്യാപ്തമല്ല.


Comments

Popular posts from this blog

എന്താണ് Isreal Palestine conflicts ??

ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളുടെ വാർത്തയും ചർച്ചകളുമാണല്ലോ ഇന്നത്തെ പ്രധാന വേഷത്തിൽ വിഷയം. എന്താണ് ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളെന്നും? എന്താണ് ഇപ്പോഴുണ്ടായ ആക്രമണങ്ങളെന്നും? അതിന്റെ പിന്നിലെ കാരണങ്ങൾ എന്നും ഏറ്റവും ചുരുക്കത്തിലും, ചരിത്രത്തിന്റെ കാഠിന്യം ഇല്ലാതെയും... ലളിതമായ ഭാഷയിലൂടെ നിങ്ങൾക്ക്. ഒരു ഒരു സംഗ്രഹ രൂപം , മലയാളത്തിൽ നല്കാനാണ് ശ്രമിക്കുന്നത്. നമ്മുക്ക് പുതിയ സംഭവവികാസങ്ങളിൽ നിന്ന് പിറകിലേക്ക് പോകാം. ഇപ്പോഴത്തെ ആക്രമണങ്ങൾ തുടങ്ങുന്നത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. അതായത് കഴിഞ്ഞ വെള്ളിയാഴ്ച, അത് റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു. കിഴക്കൻ ജറുസലേമിലെ ആൽ-അക്സ പള്ളിയിൽ (മുസ്ലിംകളുടെ മൂന്നാത്തെ പുണ്യസ്ഥലമായി കാണുന്ന പള്ളിയാണത്) വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധ സമ്മേളനം നടത്തിയവരെ ഇസ്രായേൽ പോലീസ് ആക്രമണം അഴിച്ചു വിട്ടു. റബർ ബുള്ളറ്റ് കൊണ്ട് ആണെങ്കിലും മൂന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സമ്മേളനം നടക്കാൻ കാരണം എന്നത് കിഴക്കൻ ജറുസലേമിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളെ, ഇസ്രായേൽ  കുടിയൊഴിപ്പിച്ച...

Sara's Movie Review: സാറായുടെ ലോകവും അതിലെ തീരുമാനങ്ങളും

പ്രിയപ്പെട്ട ജൂഡ് ആന്തണി ജോസഫ് താങ്കൾക്ക് കൈയ്യടികൾ.  ലോക്ക്ഡൗൺ കാലത്ത് മനസ്സിൽ കഥയുണ്ടോ എന്ന് ചോദിച്ചു ജൂഡ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു, അതിന് ആയിരത്തിലധികം മറുപടികൾ ലഭിച്ചിരുന്നു. അതിൽ തിരഞ്ഞെടുത്തു മാറ്റി വച്ച കഥാകൃത്തുക്കളിൽ ഒരാളായ ഡോ : അക്ഷയ് ഹരീഷിന്റെ  കഥയാണ് SARA'S . എന്ന സിനിമ ആയത്. കഥാകൃത്തും സംവിധായകനും അഭിനന്ദനമർഹിക്കുന്നത് അവർ തിരഞ്ഞെടുത്ത ആ പ്രമേയത്തിനാണ്. സിനിമയിൽ പല പോരായ്മകൾ കാണുമെങ്കിലും, ഈ  വിഷയം പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്ക് ആദ്യമായിയാണ് സിനിമ ആയി വരുന്നത് എന്ന് തോന്നുന്നു (മറ്റേതെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി രേഖപ്പെടുത്തുക) Sara's Movie poster അമ്മയാകുക , പ്രസവിക്കുക എന്നത് സ്ത്രീയുടെ തീരുമാനമാണ് എന്നത് ഇന്നും അംഗീകാരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഉദാഹരണത്തിന് കുറച്ചു നാളുകൾക്ക് മുമ്പ്  വനിത ശിശു വികസന വകുപ്പ് ( Women and child development department kerala) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ,  അമ്മ ആകണമോ എന്നുള്ളത് സ്ത്രീകളുടെ തീരുമാനമാണ്.. അതിനെ അംഗീകരിക്കാത്തവരോട് വേണ്ട വിട്ടു വീഴ്ച എന്നൊരു പോസ്റ്റ് ഇട്ടിര...

Kala movie review and explanation: ഏതാണ് ആ കള?

കള! എന്തൊരു പേരാണ്! ഈ സിനിമയും മായി എന്ത് ബന്ധം.?  ഈ സിനിമയിൽ എന്തിരിക്കുന്നു, കുറെ കാടൻസംഘട്ടനങ്ങളല്ലാതെ?? കഥയൊന്നും ഇല്ലല്ലോ എന്ന തോന്നൽ ഉണ്ടായ ആരെങ്കിലും ഉണ്ടെങ്കിൽ ഇത് വായിച്ചു കഴിയുമ്പോൾ അവർക്ക് ആലോചിക്കാൻ ചില പോയിന്റുകൾ സമ്മാനിക്കുകയാണ് ഇതിൻറെ ഈ കുറിപ്പിന്റെ ലക്ഷ്യം. സിനിമ തുടങ്ങുന്നത് ഓസ്കാർ വൈൽഡീന്റെ ഒരു വാചകം എഴുതി കാണിച്ചു കൊണ്ടാണ്. “Selfishness is not living as one wishes to live, it is asking others to live as one wishes to live” സ്വാർത്ഥത എന്നത് അവൻ തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതല്ല മറിച്ച് തനിക്കിഷ്ടമുള്ള രീതിയിൽ മറ്റുള്ളവരോട് ജീവിക്കാൻ ആവശ്യപ്പെടുന്നതാണ്. കളയെന്ന സിനിമയും  നമുക്ക് കാണിച്ചുതരുന്നത് , ഇതേ പോലെ മറ്റുള്ളവർ തൻറെ ഇഷ്ടത്തിന് ജീവിക്കണം എന്ന് കരുതുന്നുന്നവരും, മറ്റുള്ളവർ തങ്ങളെക്കാൾ താഴെയാണെന്നുള്ള  ബോധം പേറുന്നവരുടെയും അവരുടെ ആ ബോധത്തിന് എതിരായ പ്രതികരണത്തിന്റെയും കഥയാണ്. സിനിമയിൽ ഷാജിയുടെയും പേരില്ലാത്ത അടിച്ചമർത്ത പെട്ട ജനവിഭാഗത്തിലെ ഒരുവന്റെ ഷാജിയോടുള്ള പകയുടെയും, വെറുപ്പിന്റെയും, പ്രതികാരവും, രക്തം ചിന്തുന്ന സംഘട്ടനങ്ങളുമാണ് സിംഹഭാഗവും. ഷ...