Skip to main content

Kala movie review and explanation: ഏതാണ് ആ കള?

കള! എന്തൊരു പേരാണ്! ഈ സിനിമയും മായി എന്ത് ബന്ധം.?  ഈ സിനിമയിൽ എന്തിരിക്കുന്നു, കുറെ കാടൻസംഘട്ടനങ്ങളല്ലാതെ?? കഥയൊന്നും ഇല്ലല്ലോ എന്ന തോന്നൽ ഉണ്ടായ ആരെങ്കിലും ഉണ്ടെങ്കിൽ ഇത് വായിച്ചു കഴിയുമ്പോൾ അവർക്ക് ആലോചിക്കാൻ ചില പോയിന്റുകൾ സമ്മാനിക്കുകയാണ് ഇതിൻറെ ഈ കുറിപ്പിന്റെ ലക്ഷ്യം.

Kala movie poster


സിനിമ തുടങ്ങുന്നത് ഓസ്കാർ വൈൽഡീന്റെ ഒരു വാചകം എഴുതി കാണിച്ചു കൊണ്ടാണ്.

“Selfishness is not living as one wishes to live, it is asking others to live as one wishes to live”


സ്വാർത്ഥത എന്നത് അവൻ തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതല്ല മറിച്ച് തനിക്കിഷ്ടമുള്ള രീതിയിൽ മറ്റുള്ളവരോട് ജീവിക്കാൻ ആവശ്യപ്പെടുന്നതാണ്.


കളയെന്ന സിനിമയും  നമുക്ക് കാണിച്ചുതരുന്നത് , ഇതേ പോലെ മറ്റുള്ളവർ തൻറെ ഇഷ്ടത്തിന് ജീവിക്കണം എന്ന് കരുതുന്നുന്നവരും, മറ്റുള്ളവർ തങ്ങളെക്കാൾ താഴെയാണെന്നുള്ള  ബോധം പേറുന്നവരുടെയും അവരുടെ ആ ബോധത്തിന് എതിരായ പ്രതികരണത്തിന്റെയും കഥയാണ്.


സിനിമയിൽ ഷാജിയുടെയും പേരില്ലാത്ത അടിച്ചമർത്ത പെട്ട ജനവിഭാഗത്തിലെ ഒരുവന്റെ ഷാജിയോടുള്ള പകയുടെയും, വെറുപ്പിന്റെയും, പ്രതികാരവും, രക്തം ചിന്തുന്ന സംഘട്ടനങ്ങളുമാണ് സിംഹഭാഗവും.


ഷാജി എന്ന വ്യക്തിയുടെ വ്യക്തിത്വത്തെ കൃത്യമായിത്തന്നെ എഴുത്തുകാരൻ അടയാളപ്പെടുത്തുന്നുണ്ട്. 

ആണുങ്ങളായാൽ കരയാൻ പാടില്ല എന്ന് മകനോട് പറയുന്ന, നിനക്ക് വേണമായിരുന്നെങ്കിൽ അടിച്ചു മേടിക്കണമായിരുന്നു എന്ന് പറയുന്ന. പട്ടിയെ ചങ്ങലകളിൽ മുറുക്കെ പിടിക്കുന്ന, വെളിച്ചമല്ലേ എന്ന് പറഞ്ഞു സെക്സിന് വിസമ്മതിക്കുന്ന ഭാര്യയുടെ കണ്ണുകളിൽ തുണി കെട്ടി, ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന, 

തൻറെ തൊഴിലാളികൾ ഒരാൾ പരിക്കുപറ്റി കിടക്കുമ്പോൾ , കുറച്ച് സമയം കൂടി കഴിഞ്ഞു കൊണ്ടുപോകാം തൻറെ മോഷണ മുതലൂടെ കടത്താമെന്ന് ചിന്തിക്കുന്ന സ്വാർത്ഥതയുടെ, പുരുഷാധിപത്യത്തിന്റെ ഒരു പ്രതീകമാണ് ഷാജി.

തന്നോട് എതിരിടാൻ വന്നവനെ, അയാൾ ഒരിക്കലും മനുഷ്യനായി പോലും അംഗീകരിക്കുന്നില്ല, അവനെ വിളിക്കുന്നു പദങ്ങൾ അത്രത്തോളം, വിദ്വേഷം നിറഞ്ഞതാണ്.



ഷാജിയുടെ അച്ഛനായ രവിയും, ഇതേ സ്വഭാവസവിശേഷതകൾ ഉള്ള ആള് തന്നെയാണ്. എന്നാൽ ഷാജിക്ക് പിതാവിനെ പേടിയാണ്. തന്റെ കഴിവിനെ അംഗീകരിക്കാത്ത, കുറ്റം പറയുന്ന പിതാവിനൊട് അയാൾക്ക് മതിപ്പൊന്നും ഇല്ല, ഇത് പോലെ തന്നെയാണ് അയാൾക്കും, ഒരു ഘട്ടത്തിൽ നിന്നേക്കാൾ വില കുരുമുളകിന് ഉണ്ട് എന്നാണ് പറയുന്നത് . , അടക്കിവാഴ്ന്നതും അയാളുടെ രക്തത്തിൽ ഉള്ളതാണ്.


സിനിമയിലെ ശ്രദ്ധേയമായ സ്ത്രീകഥാപാത്രം ഷാജിയുടെ ഭാര്യയായ വിദ്യയാണ്.

അവർ ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ്. മാനസികസംഘർഷങ്ങളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എങ്കിലും സ്നേഹവും കരുതലും കാത്തുസൂക്ഷിക്കുന്നു. രണ്ട് ദിവസം ഇതിൽ നിന്നും മാറി നിൽക്കണം എന്ന് അവൾ ആഗ്രഹിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയാണ് അവൾ.


ഇന്ന് തന്നെ പോണോ എന്ന് ഷാജി ചോദിക്കുമ്പോൾ.

ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഒരു തീരുമാനം എടുക്കുന്നത് അതിന് സപ്പോർട്ട് നൽകണം എന്നാണ് ആവശ്യപ്പെടുന്നത്.!

 വിദ്യാഭ്യാസമുള്ള വായന യുള്ള ഒരു വ്യക്തിത്വമുള്ള സ്ത്രീകയായാണ് അവളെ അവതരിപ്പിക്കുന്നത്. അവൾ ആ സാഹചര്യത്തിൽ നിന്ന് പുറത്തു കടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.


എന്നാൽ ഒടുവിൽ എല്ലാ സംഘട്ടനങ്ങൾക്കും ശേഷം ഷാജി വീട്ടിൽ ഒളിക്കുമ്പോൾ, അവൻറെ അടുത്തേക്ക് പോകാൻ നിർബന്ധിക്കുമ്പോൾ ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് മറുപടി നൽകാൻ മാത്രം കരുത്തുള്ളവളായി അവൾ മാറി.


ഈ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രമായി വരുന്നത് നായ്ക്കളാണ്.

തൻറെ ഓമനിച്ചു വളർത്തി പട്ടിയെ കൊന്നതിന് പ്രതികാരം ചെയ്യാനാണ് അയാൾ ഷാജിയെ തേടി വരുന്നത്.

ഞാനും നിങ്ങളുടെ പട്ടിയെ കൊല്ലുമെന്ന് പറയുമ്പോൾ അയാളെ വെല്ലുവിളിക്കുകയാണ് ഷാജി. . എന്നെ കൊല്ലാതെ അതിനെ തൊടാൻ കഴിയില്ല എന്ന് പറഞ്ഞ ഷാജി അവസാനം നിനക്ക് വേണ്ടത് അതിനെ അല്ലേ , അതിനെ കൊന്നോളൂ എന്ന് പറഞ്ഞു വിട്ടു നൽകുന്നു.


എന്നാൽ അയാൾ അതിനെ കൊല്ലുന്നില്ല, അതിനെ ചങ്ങലകൾ ഇല്ലാതെ സ്വതന്ത്രനായി തൻറെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നു.

പറമ്പിലെ പണിക്കാരനായ മണിയാശാൻ ഒരിടത്ത് ഷാജിയുടെ പറയുന്നുണ്ട് അതിനെ ഇങ്ങനെ കെട്ടിയിട്ട് വളർത്താതെ തുറന്നുവിട്ടു വളർത്താൻ, 

അയാൾ സ്വന്തം വീട്ടിലെ നായയെ താൻ അങ്ങനെയാണ് വളർത്തുന്നത് എന്ന് പറയുന്നു.  

എന്നാൽ ഷാജിയുടെ മറുപടി ഇത് വിദേശ ഇനം ആണ് ഇതിൻറെ രീതികൾ വേറെയാണ് എന്നാണ്.


സിനിമയിലുടനീളം ആ പട്ടിയെ ചങ്ങലകളിലോ അല്ലെങ്കിൽ കൂട്ടിലോ ആണ് നാം കാണുന്നത് .


നായയെ കൊല്ലാൻ വന്നവൻ എന്തിനാണ് കൊല്ലാതെ പോയത് എന്ന ചോദ്യത്തിന്.

അവന്റെ ചോദ്യം തന്നെയാണ് ഉത്തരം..

ഇപ്പോൾ ആ വേദന മനസ്സിലായോ എന്നതാണ്.



ശാരീരിക വേദനകൾ മാത്രമല്ല, സ്വന്തം നാട്ടിൽ സ്വന്തം പറമ്പിൽ സ്വന്തം വീട്ടിൽ വെച്ച് ഇത്തരം അവസ്ഥ നേരിടേണ്ടി വരുന്ന അവസ്ഥ, ഇതിനേക്കാൾ ഭീകരമായ അവസ്ഥ അനുഭവിച്ചവരാണ് അവർ, പണിക്കാരനായ മണിയൻ പറയുന്നതുപോലെ, പണ്ട് ഇത് ഞങ്ങളുടെ ഇടമായിരുന്നു ഇവർ വന്ന് വെട്ടിപ്പിടിച്ചു തങ്ങളെ അടിമകളെപ്പോലെ വെറും പണിക്കാർ ആക്കി.

സ്വാർത്ഥനായ മനുഷ്യൻ വെട്ടിപിടിച്ചപ്പോൾ നഷ്ടപ്പെട്ടത്, മണിയനെ പോലെ,  പേരില്ലാത്ത ആ യുവാവിനെ പോലെ സമൂഹത്തിന്റെ യാതൊരു പ്രവിലേജും ലഭിക്കാത്തവർക്ക് മാത്രമാണ്.

കൃത്യമായ രാഷ്ട്രീയ പറയുന്ന ഒരു സിനിമയായി കളയെ മാറ്റിയത് തിരക്കഥ എഴുതിയ, യദു പുഷ്കരനും (yeshu Pushkaran) സംവിധായകൻ കൂടിയായ രോഹിത് വി എസുമാണ് (Rohit V S).

പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് സുമേഷ് മൂർ ( Sumesh moor ) ടൊവീനോ തോമസ് (Tovino thomas) എന്നിവരാണ്, സംഘട്ടന രംഗങ്ങൾ മികവുറ്റതാക്കിയത് ഇരുവരുടെയും ആത്മാർത്ഥതയാണ്. 

ആരാണ് ആ നടി (who is the actress in kala?) എന്നത് എല്ലാവരും തിരക്കുന്നു.

അത് ദിവ്യ പിള്ള (Divya pillai) , മനോഹര പ്രകടനം തന്നെയെന്നതിൽ സംശയമില്ല. ലാലും മറ്റ് ചെറിയ വേഷങ്ങളിൽ എത്തിയവരും അവരുടെ റോൾ മികച്ചതാക്കി.

സിനിമയിലുടനീളം പ്രകൃതിയും ഒരു കഥാപാത്രമായി വരുന്നുണ്ട്, അണ്ണാനും ഓന്തും പാമ്പു മുയലും പൂമ്പാറ്റകളും.. നിറഞ്ഞ പ്രകൃതി.

 ഈ പ്രകൃതിയെ ആ കള അത് മനുഷ്യൻ തന്നെയാണ്. 


Comments

Popular posts from this blog

എന്താണ് Isreal Palestine conflicts ??

ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളുടെ വാർത്തയും ചർച്ചകളുമാണല്ലോ ഇന്നത്തെ പ്രധാന വേഷത്തിൽ വിഷയം. എന്താണ് ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളെന്നും? എന്താണ് ഇപ്പോഴുണ്ടായ ആക്രമണങ്ങളെന്നും? അതിന്റെ പിന്നിലെ കാരണങ്ങൾ എന്നും ഏറ്റവും ചുരുക്കത്തിലും, ചരിത്രത്തിന്റെ കാഠിന്യം ഇല്ലാതെയും... ലളിതമായ ഭാഷയിലൂടെ നിങ്ങൾക്ക്. ഒരു ഒരു സംഗ്രഹ രൂപം , മലയാളത്തിൽ നല്കാനാണ് ശ്രമിക്കുന്നത്. നമ്മുക്ക് പുതിയ സംഭവവികാസങ്ങളിൽ നിന്ന് പിറകിലേക്ക് പോകാം. ഇപ്പോഴത്തെ ആക്രമണങ്ങൾ തുടങ്ങുന്നത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. അതായത് കഴിഞ്ഞ വെള്ളിയാഴ്ച, അത് റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു. കിഴക്കൻ ജറുസലേമിലെ ആൽ-അക്സ പള്ളിയിൽ (മുസ്ലിംകളുടെ മൂന്നാത്തെ പുണ്യസ്ഥലമായി കാണുന്ന പള്ളിയാണത്) വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധ സമ്മേളനം നടത്തിയവരെ ഇസ്രായേൽ പോലീസ് ആക്രമണം അഴിച്ചു വിട്ടു. റബർ ബുള്ളറ്റ് കൊണ്ട് ആണെങ്കിലും മൂന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സമ്മേളനം നടക്കാൻ കാരണം എന്നത് കിഴക്കൻ ജറുസലേമിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളെ, ഇസ്രായേൽ  കുടിയൊഴിപ്പിച്ച...

Sara's Movie Review: സാറായുടെ ലോകവും അതിലെ തീരുമാനങ്ങളും

പ്രിയപ്പെട്ട ജൂഡ് ആന്തണി ജോസഫ് താങ്കൾക്ക് കൈയ്യടികൾ.  ലോക്ക്ഡൗൺ കാലത്ത് മനസ്സിൽ കഥയുണ്ടോ എന്ന് ചോദിച്ചു ജൂഡ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു, അതിന് ആയിരത്തിലധികം മറുപടികൾ ലഭിച്ചിരുന്നു. അതിൽ തിരഞ്ഞെടുത്തു മാറ്റി വച്ച കഥാകൃത്തുക്കളിൽ ഒരാളായ ഡോ : അക്ഷയ് ഹരീഷിന്റെ  കഥയാണ് SARA'S . എന്ന സിനിമ ആയത്. കഥാകൃത്തും സംവിധായകനും അഭിനന്ദനമർഹിക്കുന്നത് അവർ തിരഞ്ഞെടുത്ത ആ പ്രമേയത്തിനാണ്. സിനിമയിൽ പല പോരായ്മകൾ കാണുമെങ്കിലും, ഈ  വിഷയം പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്ക് ആദ്യമായിയാണ് സിനിമ ആയി വരുന്നത് എന്ന് തോന്നുന്നു (മറ്റേതെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി രേഖപ്പെടുത്തുക) Sara's Movie poster അമ്മയാകുക , പ്രസവിക്കുക എന്നത് സ്ത്രീയുടെ തീരുമാനമാണ് എന്നത് ഇന്നും അംഗീകാരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഉദാഹരണത്തിന് കുറച്ചു നാളുകൾക്ക് മുമ്പ്  വനിത ശിശു വികസന വകുപ്പ് ( Women and child development department kerala) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ,  അമ്മ ആകണമോ എന്നുള്ളത് സ്ത്രീകളുടെ തീരുമാനമാണ്.. അതിനെ അംഗീകരിക്കാത്തവരോട് വേണ്ട വിട്ടു വീഴ്ച എന്നൊരു പോസ്റ്റ് ഇട്ടിര...