മിനാരി( MINARI ) ഇത്തവണത്തെ ഓസ്കാറിൽ നിരവധി നോമിനേഷനുകൾ നേടിയ, യുഹ് യുങ്ങ് യോൺ Yuh-Junggg Youn സഹനടിക്കുള്ള ഓസ്കാർ നേടി കൊടുത്ത കോറിയൻ ചിത്രം. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഏഷ്യൻ വംശജരും ആദ്യ കൊറിയൻ വംശജയും ആണ്. ഇത് ആദ്യമായാണ് കൊറിയയിൽ നിന്നുള്ള ഒരു താരത്തിന് അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് ലഭിക്കുന്നത്. ചിത്രം ഇപ്പോൾ ആമസോൺ പ്രൈംമിൽ ലഭ്യമാണ് Click here to watch it on prime കഴിഞ്ഞവർഷത്തെ അക്കാദമി അവാർഡ് താരമായ പാരസൈറ്റിന് പുറമേ ഇത്തവണ അവാർഡ് നേടിയ മിനാരിയും കൊറിയൻ ചിത്രങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിന്റെ സൂചനയാണ് . ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് കൊറിയൻ സിനിമകൾ. സംവിധായകൻ ലീ ഐസക്ക് ചങ്ങ് (Lee Isaac Chung)-ന്റെ , ആത്മകഥയശമാണ് ചിത്രം. ദക്ഷിണകൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു കൊറിയൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥ നടക്കുന്നത് 1980കളിലാണ് , അച്ഛനും അമ്മയും രണ്ട് കുട്ടികളുമുള്ള ഒരു ചെറിയ കോറിയൻ കുടുംബമാണ് അവരുടേത്. അമേരിക്കൻ നഗരങ്ങളിലേക്ക് ആദ്യകാലത്ത് കുടിയേറിയ കുടുംബം വർഷങ്ങൾ അമേരിക്കൻ നഗരങ്ങളിൽ ജോലി ചെയ്തതിനു ശേഷം...
about movies, lifestyle, books