മിനാരി(MINARI) ഇത്തവണത്തെ ഓസ്കാറിൽ നിരവധി നോമിനേഷനുകൾ നേടിയ, യുഹ് യുങ്ങ് യോൺ Yuh-Junggg Youn സഹനടിക്കുള്ള ഓസ്കാർ നേടി കൊടുത്ത കോറിയൻ ചിത്രം.
ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഏഷ്യൻ വംശജരും ആദ്യ കൊറിയൻ വംശജയും ആണ്. ഇത് ആദ്യമായാണ് കൊറിയയിൽ നിന്നുള്ള ഒരു താരത്തിന് അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് ലഭിക്കുന്നത്.
ചിത്രം ഇപ്പോൾ ആമസോൺ പ്രൈംമിൽ ലഭ്യമാണ്
കഴിഞ്ഞവർഷത്തെ അക്കാദമി
അവാർഡ് താരമായ പാരസൈറ്റിന് പുറമേ ഇത്തവണ അവാർഡ് നേടിയ മിനാരിയും കൊറിയൻ ചിത്രങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിന്റെ സൂചനയാണ് . ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് കൊറിയൻ സിനിമകൾ.
സംവിധായകൻ ലീ ഐസക്ക് ചങ്ങ് (Lee Isaac Chung)-ന്റെ , ആത്മകഥയശമാണ് ചിത്രം.
ദക്ഷിണകൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു കൊറിയൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കഥ നടക്കുന്നത് 1980കളിലാണ് , അച്ഛനും അമ്മയും രണ്ട് കുട്ടികളുമുള്ള ഒരു ചെറിയ കോറിയൻ കുടുംബമാണ് അവരുടേത്.
അമേരിക്കൻ നഗരങ്ങളിലേക്ക് ആദ്യകാലത്ത് കുടിയേറിയ കുടുംബം വർഷങ്ങൾ അമേരിക്കൻ നഗരങ്ങളിൽ ജോലി ചെയ്തതിനു ശേഷം അമേരിക്കയിലേ ഗ്രാമപ്രദേശങ്ങളിലേക്ക് താമസം മാറുകയാണ് അവിടെ ഒരു ഫാം നടത്തി മനസ്സിൽ ഇഷ്ടപ്പെടുന്ന കാര്യം ചെയ്ത് ജീവിക്കാമെന്ന് കാഴ്ചപ്പാടിലാണ് കുടുംബനാഥൻ.
അമേരിക്കയിലേക്കുള്ള കൊറിയൻ കുടിയേറ്റത്തിന്റെ വേഗവും അളവും കണ്ട്കൊറിയൻ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കൃഷി ചെയ്താൽ അതിനൊരു മാർക്കറ്റ് ഉണ്ടാകുമെന്ന ബിസിനസ്സ് ഐഡിയയുമായാണ് നായകൻ എത്തുന്നത്.
അയാൾ താൻ ഇന്ന് വരെ സമ്പാദിച്ചിട്ടുണ്ട് മുഴുവനും ഇതിൽ മുതൽമുടക്കിയിരുന്നു.
എന്നാൽ അയാളുടെ കണക്കുകൂട്ടലുകൾ പോലെ അല്ലായിരുന്നു കാര്യങ്ങൾ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നു.
തീർത്തും ഗ്രാമപ്രദേശം ആയതിനാലും ഹോസ്പിറ്റലുകളും പള്ളിയും മറ്റും വളരെ ദൂരത്തിൽ ആയതിനാലും, അയാളുടെ ഭാര്യക്ക് ഈ സ്ഥലം ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു, രോഗിയായ മകനെക്കുറിച്ചുള്ള ആകുലതകൾ അവളെ വല്ലാതെ അലട്ടിയിരുന്നു.
എങ്കിലും ഭർത്താവിനെ തന്റെ ആഗ്രഹങ്ങൾക്ക് പുറകെ പോകാനുള്ള സാവകാശം അവൾ നല്കുകയും, അവൾ ജോലിക്ക് പോകാൻ തുടങ്ങുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് തന്റെ അമ്മയെ കൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടു വരികയും അവർ കുടുംബത്തോടൊപ്പം ചേരുന്നതും.
തങ്ങളുടെ മുത്തശ്ശിയെ ഉൾക്കൊള്ളാൻ ആദ്യം കഴിയാതെ വരുന്ന കുട്ടികൾ, ഒടുവിൽ അവരുമായി വളരെയധികം അടുക്കുന്നു. പ്രത്യേകിച്ച് ഇളയവനായ ഡേവിഡ് , തൻറെ മുത്തശ്ശിയുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നു അവരാണ് ആദ്യം അവനെ തൻറെ ശാരീരിക ബുദ്ധിമുട്ടുകൾ അപ്പുറത്തേക്ക് സഞ്ചരിക്കാൻ അനുവാദം നൽകുന്നത്.
അവനെ ഒരു സാധാരണ കുട്ടിയെപ്പോലെ വളരാൻ ഞാൻ സഹായിക്കുന്നത്. ഇതിൻറെ അനന്തര പരമായ മാറ്റങ്ങൾ അവർ തിരിച്ചറിയുന്നത് അത് ഒടുവിൽ ഡേവിഡുമായി ചെക്കപ്പിനു പോവുമ്പോഴാണ്.
സാമ്പത്തിക പരാതി നിങ്ങൾക്കു പുറമേ മറ്റു നിർഭാഗ്യങ്ങളും അവരെ വേട്ടയാടുന്നു. മുത്തശ്ശിക്ക് പക്ഷാഘാതം വരികയും ഒരു വശത്തിന് തളർച്ച വരികയും ചെയ്യുന്നു.
സിനിമയുടെ അവസാന ഭാഗത്ത് എത്തുമ്പോൾ , രോഗാവസ്ഥയുടെ കുറവും പച്ചക്കറികൾ സ്വീകരിക്കാനുള്ള ഓർഡറിൽ കിട്ടുന്നതും, അടക്കം സന്തോഷമായി കുടുംബം മടങ്ങിവരുമ്പോൾ അപ്രതീക്ഷിതമായി ഒരു തീപിടുത്തം അവരുടെ ഫാമിനെ നാമാവശേഷം ആകുന്നു..
അഭിപ്രായഭിന്നതകൾ രൂക്ഷമായിരുന്ന ഭാര്യയും ഭർത്താവും എന്നാൽ സ്റ്റോ റൂമിനു തീപിടിക്കുമ്പോൾ അതിലേക്ക് പോയ ഭർത്താവിന്റെ പിറകെ ഒട്ടും സംശയിക്കാതെ പിന്തുടരുന്നു.
അതിനുശേഷം അവരുടെ ബന്ധം കൂടുതൽ ദൃഢമായതയാണ് സിനിമ അവസാനിക്കുന്നത്.
സിനിമയെ ഒരു ഫാമിലി ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താം, പക്ഷേ അതിനേക്കാളുപരി കൊറിയൻ കുടുംബത്തോടൊപ്പമുള്ള യാത്ര എന്നു പറയുന്നതാണ് കൂടുതൽ ശരി എന്ന് തോന്നുന്നു.
കാരണം സിനിമ തുടങ്ങുന്നത് മുതൽ നമ്മൾ ആ കുടുംബത്തെ ഒന്നടങ്കം ആണ് പരിചയപ്പെടുന്നത് പിന്നീടുള്ള നമ്മുടെ യാത്രയും അതേപോലെ തന്നെയാണ്.,
ആ ആ കുടുംബത്തിൻറെ എൻറെ വിഷമങ്ങൾ സന്തോഷങ്ങൾ നമ്മുടെ തന്നെ ആകുന്ന രീതിയിൽ സംവദിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
നമ്മളും ആ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നു എന്ന് ഒരു അനുഭവമാണ് എനിക്ക് ലഭിച്ചത്.
ചിത്രം അതിമനോഹരമായ വിഷ്വലുകൾ കൊണ്ട് സമ്പന്നമാണ്. അമേരിക്കൻ ഉൾ നാടുകളുടെ ആ പച്ചപ്പും സൗന്ദര്യവും പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നതിൽ സിനിമ വിജയിച്ചു,. അലോസരപ്പെടുത്താതെ സിനിമയുടെ ഒഴുക്കിനൊപ്പം നീങ്ങുന്ന പശ്ചാത്തലസംഗീതവും , എഡിറ്റിങ്ങും സിനിമയൊരു മികച്ച സിനിമ അനുഭവമാക്കുന്നു.
എന്താണ് മിനാരി? (What is Minari?
നമ്മൾ കരുതുന്ന പോലെ സിനിമയിലെ ഒരു കഥാപാത്രത്തിൻറെ പേര് സ്ഥലത്തിൻറെ പേര് ഒന്നുമല്ല ഈ മിനാരി എന്നത്!
അതൊരു കൊറിയൻ ചെടിയുടെ പേരാണ്, മുത്തശ്ശി കൊറിയയിൽ നിന്നും വരുമ്പോൾ അതിൻറെ വിത്തുകൾ കൊണ്ടുവരികയാണ് ചെയ്യുന്നത്, അത് നടന്നു എന്ന് ജേക്കബിനോട് പറഞ്ഞിരുന്നെങ്കിലും ആലോചിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു,
പക്ഷേ അവർ അത് തന്നെ നടുക തന്നെ ചെയ്തു.
വെള്ളത്തിന് ക്ഷാമം നേരിട്ടപ്പോൾ അവർക്ക് അഭയം ആയ ഒരു ചെറിയ തോടിന് അരികിൽ, ഏതു പ്രതികൂല സാഹചര്യം ആയിരുന്നിട്ടും കൃത്യമായ പരിചരണം കിട്ടാതിരുന്നിട്ടും തീർന്നിട്ടും അത് തന്നെ വളർന്നു,
ഒടുവിൽ ജേക്കബ് ഡേവിഡിനോട് പറയുന്നുണ്ട് മുത്തശ്ശി നട്ടിരുന്നത് കൃത്യമായ സ്ഥലത്ത് തന്നെയാണ് എന്നത്..
ആ മിനാരി ചെടികളെ പോലെയാണ് അവരും.....
Comments
Post a Comment