ഒരു ഭരണാധികാരിക്ക് എങ്ങനെ വെറും ആറു മാസം കൊണ്ട് ഒരു ജനതയുടെ എല്ലാ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥിതിയെയും, അവരുടെ ജീവിതരീതികളെയും തകിടം മറിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ന് ലക്ഷദ്വീപ്.
ആ ഭരണാധികാരി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാർ പട്ടേലും.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്നാണ് 2020 ഡിസംബർ 5 ന്, ദാദ്ര,നാഗർഗവേലി, &ദാമൻ ദിയു അഡ്മിനിസ്ട്രേറ്റർ ആയിരുന്ന പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി കൂടി നിയമിക്കുന്നത്. അതിന് ശേഷം തുടങ്ങിയതാണ് ലക്ഷദ്വീപുകാരുടെ ദുരിതകാലം.
ആരാണ് പ്രഫുൽ പട്ടേൽ ? (Who is praful K Patel?)
ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ എന്ന് കണ്ടപ്പോൾ IAS കാരൻ ആയിരിക്കും എന്ന് വിചാരിച്ചു പോയവർക്ക് തെറ്റി.
അയാൾ BJP നേതാവായിരുന്നു, മുൻ MLA , മുൻ മന്ത്രി സർവ്വോപരി നരേന്ദ്രമോഡിയുടെ വിശ്വസ്തൻ.
2007 -ൽ MLA ആയ പട്ടേൽ 2010-ൽ മന്ത്രിയുമായി.
അന്ന് അമിത് ഷാ അറസ്റ്റിലായപ്പോൾ, ഷാ യുടടെ കൈവശമിരുന്ന പ്രധാന വകുപ്പുകൾ പട്ടേലിനാണ് മോദി കൈമാറിയത്.
2012-ൽ മത്സരിച്ചെങ്കിലും തോറ്റു.
പിന്നീട് 2016-ൽദാമൻ & ദിയു വിന്റെ അഡ്മിനിസ്ട്രേറ്റർ ആയി കേന്ദ്രസർക്കാർ നിയമിച്ചു.
“ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്തിലെ അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുന്ന ആദ്യ രാഷ്ട്രീയക്കാരനാണ് പട്ടേൽ”. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥർ ആയിരുന്നു ഈ പദവി വഹിരിച്ചിരുന്നത്.” പ്രഫുൽ പട്ടേലിന് വേണ്ടിയാണ് ആദ്യമായി സർക്കാർ കീഴ്‌വഴക്കം മറക്കുന്നത്.
പിന്നീട് 2020-ൽ ദാമൻ ദിയു & ദാദ്ര ആന്റ് നാഗർഗവേലിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ ആയി നിയമിതനാകുന്നു. അതിന് ശേഷം ലക്ഷദ്വീപിന്റെ അധിക ചുമതല കൂടി നല്കി.
ഇയിടെ ആത്മഹത്യ ചെയ്ത ദാദ്ര ആന്റ് നാഗർഗവേലി MP ആയിരുന്ന മോഹൻഭായ്ഡേൽക്കർ , (Mohanbhai Sanjibhai Delkar) അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേലിന്റെ പേര് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. അതിന്റെ അന്വേഷണം മുംബൈയിൽ പുരോഗമിക്കുകയാണ് ഇപ്പോൾ.
ലക്ഷദ്വീപ് (Lakshadweep)
36 ദ്വീപുകൾ അടങ്ങുന്ന ഒരു ദ്വീപ്സമൂഹമാണ്. ലക്ഷദ്വീപ്. കേരളത്തിൽ നിന്ന് 220-440 കിലോമീറ്റർ ദൂരത്തിലാണ് ഈ ദ്വീപുകൾ. വെറും 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഇവിടെ എഴുപതിനായിരത്തിൽ താഴെ മാത്രമാണ് ജനസംഖ്യ. ഇതിൽ 99 ശതമാനവും മുസ്‌ലിം മതവിശ്വാസികളാണ്.
ആശുപത്രി ആവശ്യങ്ങൾക്കും ഉപരിപഠനത്തിനും അടങ്ങി മിക്ക ആവശ്യങ്ങൾക്കും കേരളത്തിനെയാണ് ഇവർ ആശ്രയിക്കുന്നത്.
മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ, ടൂറിസം അനുവദിക്കുന്നു എങ്കിലും അതിന് പ്രത്യേക പാസ്സുകൾ വേണം, ദ്വീപുകാർക്ക് ഒഴികെ മറ്റാർക്കും പ്രത്യേക അനുമതിയില്ലാതെ എത്തിച്ചേരുക സാധ്യമല്ല.
എന്തൊക്കെയാണ് പുതിയ പരിഷ്കാരങ്ങൾ? (What are the new reforms in Lakshadweep)
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഏക സ്ഥലമായിരുന്നു ലക്ഷദീപ് 2020 വരെ.
അതിന്റെ കാരണം കൃത്യമായ നിയന്ത്രണങ്ങളോട് കൂടിയ SOP( standard Operation Procedure) പാലിച്ചിരുന്ന കൊണ്ടാണ്. ആദ്യം കേരളത്തിൽ
ക്വാറന്റീൻ ഇരിക്കുകയും , ടെസ്റ്റ് ചെയ്തതിനുശേഷം ദ്വീപിൽ എത്തുകയും പിന്നീട് അവിടെയും ക്വാറന്റീൻ ഇരുന്ന് രോഗമില്ല എന്ന് ഉറപ്പുവരുത്തുകയുമായിരുന്നു.
#ഈ വ്യവസ്ഥകൾ മാറ്റി പുതിയ SOP കൊണ്ട് വരികയും ചെയ്തു. തങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ബോധ്യമുള്ള ദ്വീപുകാർ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മാറ്റങ്ങൾ ഉണ്ടായില്ല.
2021 ജനുവരി 18- ന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷദ്വീപിൽ ഇന്ന് സീരിയൽ രംഗം 6000 കടക്കുകയും ഇരുപതോളം മരണങ്ങൾ സംഭവിക്കുകയും ചെയ്തു !
# ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന ,കൊലപാതകങ്ങൾ നടക്കാത്ത സമാധാനപൂലരുന്ന ദ്വീപിൽ ഗുഡാ ആക്ടിന് സമാനമായ കരിനിയമം കൊണ്ട് വരികയും.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങൾ നടന്ന സമയത്ത് ബോർഡ് സ്ഥാപിച്ചവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു പട്ടേൽ. ഒരു വർഷത്തിലേറെയായി അവിടെ ഉണ്ടായിരുന്ന ബോർഡുകൾ പെട്ടെന്ന് കേസെടുക്കാൻ ഉള്ള കാരണമായി എന്ന് അറിയില്ലെന്ന് ദ്വീപുകാർ പറയുന്നു.
#Lakshadweep Prohibition Regulation എന്ന നിയമം നിലനിൽക്കേ മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലേക്ക് ബാർ തുടങ്ങാനുള്ള ലൈസൻസ് അനുവാദം കൊടുത്തും , ദിലീപിൻറെ പൈതൃകത്തിന് തുരങ്കം വയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കി.
# തദ്ദേശവാസികളായ നിരവധി താൽക്കാലിക ജീവനക്കാരെയും കായികതാരങ്ങളെയും പിരിച്ചുവിടുന്നു നടപടികളും ആരംഭിച്ചു.
# മറ്റൊരു വിചിത്രമായ പരിഷ്കാരം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വരോട് അനുബന്ധിച്ചുള്ളതാണ്. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതായിരുന്നു അത്. !!!
# കടൽ തീരത്ത് നിന്ന് 50 മീറ്റർ മാറിയേ കെട്ടിടങ്ങൾ നിർമ്മിക്കാവുന്ന നിയമം നിലനിന്നിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും വലകളും സൂക്ഷിക്കുന്ന താൽക്കാലിക ഷെഡുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു. എന്നാൽ ഇന്ന് അത് യാതൊരുവിധ മുന്നറിയിപ്പും കൂടാതെ പൊളിച്ചു നീക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
തദ്ദേശനിവാസികളുടെപ്രധാന വരുമാന സ്രോതസ്സ് ആയ മത്സ്യബന്ധനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം.
അവരുടെ ചോറിൽ മണ്ണുവാരിയിടുന്ന പരിപാടി എന്ന് ലളിതമായി പറയാം.
# മറ്റൊരു Development Regulation എന്ന നിയമം കൊണ്ടുവന്നു. ഇത് പ്രകാരം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദ്വീപുകാരുടെ സ്ഥലം അവരുടെ സമ്മതമില്ലാതെ തന്നെ ഗവൺമെന്റിന് പിടിച്ചെടുക്കാനും , അതേ പോലെ അവരുടെ വീടും മറ്റും നിൽക്കുന്ന സ്ഥലമാണെങ്കിൽ അത് അവരെ കൊണ്ട് തന്നെ പൊളിച്ച് മാറ്റിക്കാനും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചുമാറ്റാത്ത പക്ഷം 2 ലക്ഷം രൂപ വരെ സ്ഥലം ഉടമയുടെ മേൽ ഫൈൻ ഇടുകയും ചെയ്യാനുള്ള അധികാരം നൽകുന്നതാണ് ഈ നിയമം
ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യത്തിൽ LBDB പദ്ധതിക്കു താഴെ വർഷങ്ങളായി ഭവന നിർമാണത്തിന് കുറഞ്ഞ പൈസ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന മണ്ണ്, ചരൽ തുടങ്ങിയവയുടെ ലഭ്യത നിർത്തലാക്കുകയും ചെയ്തു.
# താരതമ്യേനെ വാഹനങ്ങൾ കുറവായ, നാല്ചക്രവാഹനങ്ങൾ വിരളമായ ലക്ഷദ്വീപിന്റെ നിരത്തുകളിൽ, നാളിതുവരെ യാതൊരു വിധ ഗതാഗത തടസ്സങ്ങളും വന്നിട്ടില്ല. അവിടെയാണ് നാലുവരി പാതയ്ക്ക് തക്ക വലിപ്പത്തിൽ റോഡുകൾ വികസിപ്പിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്ന് എന്ന് ദ്വീപ് നിവാസികൾ പങ്കുവയ്ക്കുന്നു.
# മാംസാഹാരം ഭക്ഷണശൈലിയിൽ ഉള്ള, ദ്വീപിൽ, ഗോവധ നിരോധന നടപ്പാക്കാനുള്ള നിയമത്തിൻറെ കരട് അവതരിപ്പിക്കുകയുണ്ടായി.മറ്റു മൃഗങ്ങൾ അറക്കുന്നതിന് പ്രത്യേക അനുമതിയും വേണം എന്നാണ് അതിൽ പറയുന്നത് .
# ലക്ഷദ്വീപിലെ സർക്കാർ സ്കൂളുകളിലെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയും , ദ്വീപുകാരുടെ ഭക്ഷണം ശൈലിയിൽ കടന്നു കയറുകയാണ് അഡ്മിനിസ്ട്രേഷൻ.
#കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപിൽ ചരക്ക് ഗതാഗതം ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. ഇനി ബേപ്പൂരിലെ ആശ്രയിക്കാതെ മംഗലാപുരത്തിന് ആശ്രയിക്കണം എന്നാണ് അഡ്മിനിസ്ട്രേഷൻ നിർദേശം.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഉള്ള വ്യത്യസ്ത സംസ്കാരം പുലർത്തുന്ന, പരമ്പരാഗതരീതികളുള്ള ഈ കൊച്ചു സമൂഹത്തെ അതിൻറെ എല്ലാ മേഖലകളിലും കടന്നുകയറി ആ പൈതൃകത്തെ നശിപ്പിക്കാനുള്ള നടപടികളാണ് അവിടുത്തെ അഡ്മിനിസ്ട്രേഷൻ കൈക്കൊള്ളുന്നത്.
കേന്ദ്രഭരണപ്രദേശം ആയതിനാൽ നിരവധി പരിമിതികളുള്ള അവർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് തങ്ങളുടെ അവസ്ഥകൾ വിവരിക്കുന്നതും പ്രതിഷേധിക്കുന്നതും.
നമുക്കും ലക്ഷദ്വീപിലെ ജനതയുടെ പ്രതിഷേധങ്ങളിൽ അനുഭാവപൂർവം പങ്കുകൊള്ളാം.
ഓർക്കുക
ലക്ഷദ്വീപിൽൽ നിന്ന് കേരളത്തിലേക്ക് അധികദൂരം ഇല്ല
Comments
Post a Comment