പ്രിയപ്പെട്ട ജൂഡ് ആന്തണി ജോസഫ് താങ്കൾക്ക് കൈയ്യടികൾ. ലോക്ക്ഡൗൺ കാലത്ത് മനസ്സിൽ കഥയുണ്ടോ എന്ന് ചോദിച്ചു ജൂഡ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു, അതിന് ആയിരത്തിലധികം മറുപടികൾ ലഭിച്ചിരുന്നു. അതിൽ തിരഞ്ഞെടുത്തു മാറ്റി വച്ച കഥാകൃത്തുക്കളിൽ ഒരാളായ ഡോ : അക്ഷയ് ഹരീഷിന്റെ കഥയാണ് SARA'S . എന്ന സിനിമ ആയത്. കഥാകൃത്തും സംവിധായകനും അഭിനന്ദനമർഹിക്കുന്നത് അവർ തിരഞ്ഞെടുത്ത ആ പ്രമേയത്തിനാണ്. സിനിമയിൽ പല പോരായ്മകൾ കാണുമെങ്കിലും, ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലേയ്ക്ക് ആദ്യമായിയാണ് സിനിമ ആയി വരുന്നത് എന്ന് തോന്നുന്നു (മറ്റേതെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി രേഖപ്പെടുത്തുക) Sara's Movie poster അമ്മയാകുക , പ്രസവിക്കുക എന്നത് സ്ത്രീയുടെ തീരുമാനമാണ് എന്നത് ഇന്നും അംഗീകാരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഉദാഹരണത്തിന് കുറച്ചു നാളുകൾക്ക് മുമ്പ് വനിത ശിശു വികസന വകുപ്പ് ( Women and child development department kerala) അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ , അമ്മ ആകണമോ എന്നുള്ളത് സ്ത്രീകളുടെ തീരുമാനമാണ്.. അതിനെ അംഗീകരിക്കാത്തവരോട് വേണ്ട വിട്ടു വീഴ്ച എന്നൊരു പോസ്റ്റ് ഇട്ടിര...
CompilerMalyalam
about movies, lifestyle, books