Skip to main content

Posts

Showing posts from May, 2021

Twitter, Facebook Ban !! : എന്താണ് സത്യാവസ്ഥ??

Twitter, Facebook തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ മേയ് 26 മുതൽ ഇന്ത്യയിൽ ബാൻ ചെയ്യുന്നു. !! എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ... 2021 ഫെബ്രുവരി 25 ആം തിയതി കേന്ദ്രസർക്കാർ പുറത്തിറങ്ങിയ ഭേദഗതി ചെയ്ത IT നിയമങ്ങൾ ( IT rules) 2021. പ്രകാരം മൂന്നു മാസമാണ് അതിലെ നിർശങ്ങൾ നടപ്പിലാക്കാൻ നൽകിയിരിക്കുന്ന സമയം.  ആ മൂന്ന് മാസം എന്ന കാലാവധി അവസാനിക്കുന്ന ദിവസമാണ് മെയ് 25. എന്നാൽ ഇതുവരെ ഫേസക്ക് ട്വിറ്റർ എന്നിവ പോളിസിയെ അംഗീകരിച്ച റിപ്പോർട്ട് സർക്കാരിന് കൊടുത്തിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. എന്നാൽ മൂന്ന് മസത്തെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഇവരെ നിരോധിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സമയം നീട്ടി നൽകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതികരണം. സ്വാഭാവികമായിത്തന്നെ സമയം നീട്ടി നൽകാനാണ് സാധ്യത, ഇത്രയധികം കോടി ആൾക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഒറ്റരാത്രികൊണ്ട് നിരോധിക്കുക എന്ന സാഹസം സർക്കാർ കാട്ടിയേക്കില്ല.  എന്താണ് പുതിയ പരിഷ്കാരങ്ങൾ? (What are the new IT rules) ഇന്ത്യയിലെ നിലവിലെ ഐടി ആക്റ്റ്/ നിയമങ്ങൾ പുതിയ ...

New reforms in Lakshadweep: ഒരു ജനതയുടെ പൈതൃകത്തെ എങ്ങനെ നശിപ്പിക്കുന്നു.

 ഒരു ഭരണാധികാരിക്ക് എങ്ങനെ വെറും ആറു മാസം കൊണ്ട് ഒരു ജനതയുടെ എല്ലാ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥിതിയെയും, അവരുടെ ജീവിതരീതികളെയും തകിടം മറിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ന് ലക്ഷദ്വീപ്. ആ ഭരണാധികാരി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാർ പട്ടേലും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്നാണ് 2020 ഡിസംബർ 5 ന്, ദാദ്ര,നാഗർഗവേലി, &ദാമൻ ദിയു അഡ്മിനിസ്ട്രേറ്റർ ആയിരുന്ന പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി കൂടി നിയമിക്കുന്നത്. അതിന് ശേഷം തുടങ്ങിയതാണ് ലക്ഷദ്വീപുകാരുടെ ദുരിതകാലം. ആരാണ് പ്രഫുൽ പട്ടേൽ ? (Who is praful K Patel?) ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ എന്ന് കണ്ടപ്പോൾ IAS കാരൻ ആയിരിക്കും എന്ന് വിചാരിച്ചു പോയവർക്ക് തെറ്റി. അയാൾ BJP നേതാവായിരുന്നു, മുൻ MLA , മുൻ മന്ത്രി സർവ്വോപരി നരേന്ദ്രമോഡിയുടെ വിശ്വസ്തൻ. 2007 -ൽ MLA ആയ പട്ടേൽ 2010-ൽ മന്ത്രിയുമായി. അന്ന് അമിത് ഷാ അറസ്റ്റിലായപ്പോൾ, ഷാ യുടടെ കൈവശമിരുന്ന പ്രധാന വകുപ്പുകൾ പട്ടേലിനാണ് മോദി കൈമാറിയത്. 2012-ൽ മത്സരിച്ചെങ്കിലും തോറ്റു.  പിന്നീട് 2016-ൽദാമൻ & ദ...

Kala movie review and explanation: ഏതാണ് ആ കള?

കള! എന്തൊരു പേരാണ്! ഈ സിനിമയും മായി എന്ത് ബന്ധം.?  ഈ സിനിമയിൽ എന്തിരിക്കുന്നു, കുറെ കാടൻസംഘട്ടനങ്ങളല്ലാതെ?? കഥയൊന്നും ഇല്ലല്ലോ എന്ന തോന്നൽ ഉണ്ടായ ആരെങ്കിലും ഉണ്ടെങ്കിൽ ഇത് വായിച്ചു കഴിയുമ്പോൾ അവർക്ക് ആലോചിക്കാൻ ചില പോയിന്റുകൾ സമ്മാനിക്കുകയാണ് ഇതിൻറെ ഈ കുറിപ്പിന്റെ ലക്ഷ്യം. സിനിമ തുടങ്ങുന്നത് ഓസ്കാർ വൈൽഡീന്റെ ഒരു വാചകം എഴുതി കാണിച്ചു കൊണ്ടാണ്. “Selfishness is not living as one wishes to live, it is asking others to live as one wishes to live” സ്വാർത്ഥത എന്നത് അവൻ തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുന്നതല്ല മറിച്ച് തനിക്കിഷ്ടമുള്ള രീതിയിൽ മറ്റുള്ളവരോട് ജീവിക്കാൻ ആവശ്യപ്പെടുന്നതാണ്. കളയെന്ന സിനിമയും  നമുക്ക് കാണിച്ചുതരുന്നത് , ഇതേ പോലെ മറ്റുള്ളവർ തൻറെ ഇഷ്ടത്തിന് ജീവിക്കണം എന്ന് കരുതുന്നുന്നവരും, മറ്റുള്ളവർ തങ്ങളെക്കാൾ താഴെയാണെന്നുള്ള  ബോധം പേറുന്നവരുടെയും അവരുടെ ആ ബോധത്തിന് എതിരായ പ്രതികരണത്തിന്റെയും കഥയാണ്. സിനിമയിൽ ഷാജിയുടെയും പേരില്ലാത്ത അടിച്ചമർത്ത പെട്ട ജനവിഭാഗത്തിലെ ഒരുവന്റെ ഷാജിയോടുള്ള പകയുടെയും, വെറുപ്പിന്റെയും, പ്രതികാരവും, രക്തം ചിന്തുന്ന സംഘട്ടനങ്ങളുമാണ് സിംഹഭാഗവും. ഷ...

Minari review : മനോഹരമായ കൊറിയൻ കുടുംബകഥ

മിനാരി( MINARI ) ഇത്തവണത്തെ ഓസ്കാറിൽ നിരവധി നോമിനേഷനുകൾ നേടിയ, യുഹ് യുങ്ങ് യോൺ Yuh-Junggg Youn സഹനടിക്കുള്ള ഓസ്കാർ നേടി കൊടുത്ത കോറിയൻ ചിത്രം. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഏഷ്യൻ വംശജരും ആദ്യ കൊറിയൻ വംശജയും ആണ്. ഇത് ആദ്യമായാണ് കൊറിയയിൽ നിന്നുള്ള ഒരു താരത്തിന് അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് ലഭിക്കുന്നത്.  ചിത്രം ഇപ്പോൾ ആമസോൺ പ്രൈംമിൽ ലഭ്യമാണ് Click here to watch it on prime കഴിഞ്ഞവർഷത്തെ അക്കാദമി  അവാർഡ് താരമായ പാരസൈറ്റിന് പുറമേ ഇത്തവണ അവാർഡ് നേടിയ മിനാരിയും കൊറിയൻ ചിത്രങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിന്റെ സൂചനയാണ് . ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് കൊറിയൻ സിനിമകൾ. സംവിധായകൻ ലീ ഐസക്ക് ചങ്ങ് (Lee Isaac Chung)-ന്റെ , ആത്മകഥയശമാണ് ചിത്രം.  ദക്ഷിണകൊറിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഒരു കൊറിയൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥ നടക്കുന്നത് 1980കളിലാണ് , അച്ഛനും അമ്മയും രണ്ട് കുട്ടികളുമുള്ള ഒരു ചെറിയ കോറിയൻ കുടുംബമാണ് അവരുടേത്.  അമേരിക്കൻ നഗരങ്ങളിലേക്ക് ആദ്യകാലത്ത് കുടിയേറിയ കുടുംബം വർഷങ്ങൾ അമേരിക്കൻ നഗരങ്ങളിൽ ജോലി ചെയ്തതിനു ശേഷം...

എന്താണ് Isreal Palestine conflicts ??

ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളുടെ വാർത്തയും ചർച്ചകളുമാണല്ലോ ഇന്നത്തെ പ്രധാന വേഷത്തിൽ വിഷയം. എന്താണ് ഇസ്രായേൽ പാലസ്തീൻ സംഘർഷങ്ങളെന്നും? എന്താണ് ഇപ്പോഴുണ്ടായ ആക്രമണങ്ങളെന്നും? അതിന്റെ പിന്നിലെ കാരണങ്ങൾ എന്നും ഏറ്റവും ചുരുക്കത്തിലും, ചരിത്രത്തിന്റെ കാഠിന്യം ഇല്ലാതെയും... ലളിതമായ ഭാഷയിലൂടെ നിങ്ങൾക്ക്. ഒരു ഒരു സംഗ്രഹ രൂപം , മലയാളത്തിൽ നല്കാനാണ് ശ്രമിക്കുന്നത്. നമ്മുക്ക് പുതിയ സംഭവവികാസങ്ങളിൽ നിന്ന് പിറകിലേക്ക് പോകാം. ഇപ്പോഴത്തെ ആക്രമണങ്ങൾ തുടങ്ങുന്നത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. അതായത് കഴിഞ്ഞ വെള്ളിയാഴ്ച, അത് റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു. കിഴക്കൻ ജറുസലേമിലെ ആൽ-അക്സ പള്ളിയിൽ (മുസ്ലിംകളുടെ മൂന്നാത്തെ പുണ്യസ്ഥലമായി കാണുന്ന പള്ളിയാണത്) വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധ സമ്മേളനം നടത്തിയവരെ ഇസ്രായേൽ പോലീസ് ആക്രമണം അഴിച്ചു വിട്ടു. റബർ ബുള്ളറ്റ് കൊണ്ട് ആണെങ്കിലും മൂന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധ സമ്മേളനം നടക്കാൻ കാരണം എന്നത് കിഴക്കൻ ജറുസലേമിലെ ഒരു ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളെ, ഇസ്രായേൽ  കുടിയൊഴിപ്പിച്ച...

Nizhal Movie Review : ചാറ്റൽമഴ പോലെ ഒരു ത്രില്ലർ

 കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ ഇന്ന് ഒടിടി (OTT) യിൽ ലഭ്യമായി. Amazon prime- ലും  Simply south എന്നി രണ്ട് പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. തീയേറ്ററുകളിൽ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു എന്നതിനാൽ ഓൺലൈൻ റിലീസ് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ റിവ്യൂ എന്നതിലുപരി, സിനിമ കണ്ട അനുഭവം എന്നി നിലയിലാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ചിത്രം ഇന്ന് റിലീസ് ആകും എന്ന് അറിയാമിരുന്ന കൊണ്ട് രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ച ഉടനെ ആമസോൺ പ്രൈംമിൽ ചെന്ന് സിനിമ വന്നോ എന്ന് നോക്കുകയായിരുന്നു.  അപ്പോൾ തന്നെ സിനിമ കാണാൻ തുടങ്ങി തുടക്കം പതിയെ ആയിരുന്നു എങ്കിലും ആവശ്യത്തിന് നിഗൂഢതയുടെ കണികകൾ അവശേഷിപ്പിച്ചിരുന്നു. ആദ്യത്തെ കുറച്ചധികം നേരം നായക കഥാപാത്രമായ ജോൺ ബേബിയെയും അയാളുടെ സുഹൃത്തിനെയും അയാളുടെ ഭാര്യയെയും അവതരിപ്പിക്കാൻ എടുക്കുന്നു. ഇവർ സിനിമയിലുടനീളം കഥയോട് ചേർന്ന് പോകുന്നവരാണ്. സിനിമയിൽ കഥാപാത്രങ്ങളുടെ എണ്ണം കുറവാണ് എങ്കിലും അവർക്കെല്ലാവർക്കും ആവശ്യത്തിന് സ്ക്രീൻ പ്രസൻസ് സംവിധായകൻ നല്കുന്നുണ്ട്. നായക കഥാപാ...